Wednesday, May 23, 2012

പെട്രോള്‍ ചിന്തകള്‍


പെട്രോളിയം വില വര്‍ധനയ്ക്ക് പിന്നില്‍ സി പി എമ്മിലെ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തെളിയുന്നു. പാര്‍ട്ടി തീപ്പന്തമാവും എന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന പെട്രോളിന്റെ ദൌര്‍ലഭ്യം വിപണിയില്‍ സൃഷിട്ക്കുമെന്ന ഭീതി വിതരണക്കാരില്‍ സൃഷ്ട്ടിചിട്ടുണ്ടെന്നു രഹസ്യന്വേഷണ വിഭാഗത്തിലെ ഉന്നത വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.. പെട്രോള്‍ വില വര്‍ധനയ്ക്ക് മുന്പായി പാര്‍ട്ടിയുടെ അവേയ്ലബില്‍ പോളിറ്റ് ബ്യുറോ യോഗം ചെര്ന്നതിലും ദുരൂഹത ഉണ്ടെന്നാണ് പാര്‍ട്ടി അണികള്‍ അഭിപ്രായപ്പെടുന്നത്. അതിനിടെ പെട്രോള്‍ വില വര്‍ധനയെ തുടര്‍ന്നു മാനാഞ്ചിറ മൈതാനിയില്‍ വി എസ് പക്ഷത്തെ പ്രമുഖരായ നാഗപട്ടണം മുരുഗന്‍ , തഞ്ചാവൂര്‍ മുനിചാമി എന്നിവര് രഹസ്യ യോഗം ചേര്‍ന്നു. രഹസ്യ യോഗം ആയതുകൊണ്ട് തന്നെ പ്രസ്ക്ലബില്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. തോപ്പിന്‍ പടം കിഴക്കേലെ കോരന്റെ ഉമ്മറത്ത് കരിക്കട്ട കൊണ്ട് വിജയമ്മ എന്ന് എഴുതിയത് വിജയന്‍ മാറണം എന്നതിന്റെ പ്രതീകാത്മക പ്രതിഷേധമാണ് എന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി അറിയുന്നു.


പെട്രോള്‍ വില നൂറില്‍ എത്തിക്കണം എന്ന് ഉ ചാണ്ടിയും ചെന്നിത്തലയും ഒരു പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. എഴുപത്തിഎട്ടു രൂപ, എഴുപത്തി ഏഴു രൂപ അന്പതു പൈസ തുടങ്ങിയ സംഖ്യകള്‍ എണ്ണാനും കണക്കു കൂട്ടാനും പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും അതോടൊപ്പം ചില്ലറ യുടെ ലഭ്യത കുറവ് ഉണ്ടാകും എന്നും അതൊഴിവാക്കാന്‍ വില ഒറ്റ ഗാന്ധിയായി നിശ്ച്ചയിക്കണമെന്നും സോണിയാജിയെ കണ്ടു നേരിട്ട് അവതരിപ്പിക്കുമെന്ന് ഇരുവരും അറിയിച്ചു.

പെട്രോള്‍ വാഹനമുള്ള സാധാരണക്കാര്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള വഴിയുണ്ടാക്കുമെന്നു ചീപ് വിഴുപ്പു അറിയിച്ചു. നെയ്യാറ്റിന്‍ കരക്ക്‌ ശേഷം പാചകവാതകം ,മണ്ണെണ്ണ തുടങ്ങിയവയുടെ പേരില്‍ വെവ്വേറെ ബോംബുകള്‍ പൊട്ടിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

അടുത്ത രാഷ്ട്രപതിയായി ഒബാമയെ പരിഗണിക്കുമെന്ന് സര്‍ദ്ദാര്‍ജി അറിയിച്ചു. ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവിടെ ആയതു കൊണ്ട് രണ്ടു രാജ്യങ്ങള്‍ക്കും ഒരു രാഷ്ട്രപതി ആണ് നല്ലത് എന്നും അത് വഴി ഇടയ്ക്കിടെ കാര്യങ്ങള്‍ വിളിച്ചു ചോദിക്കുന്നതിനു വേണ്ടി ചിലവാക്കുന്ന ഐ എസ് ഡി തുകയിനത്തില്‍ വന്‍ ലാഭം ഉണ്ടാക്കാം എന്ന് സര്‍ദ്ദാര്‍ വ്യക്തമാക്കി.

പെട്രോളിന്റെ രാസഘടനയെപറ്റി പഠിക്കാന്‍ രാഷ്ട്രപതി പ്രതിഭാ പാളീസ് സീല്‍ഷ്യസ് ദ്വീപിലെക്ക് കൊച്ചു മക്കളുമായി യാത്രയായതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

പെട്രോള്‍ വില ഭീതിപെടുത്തുന്നുവെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ ഭീതി തോന്നുന്നുവെന്നും ബുര്‍ജ് ഖലീഫയിലെ ഫ്ലാറ്റ് അടിച്ചു തുടച്ചിടാന്‍ ആന്റണിയോട് പറഞ്ഞിട്ടുണ്ട് എന്നും താര രാജാവ് അറിയിച്ചു,. കാശിനു വലിവ് വരുമ്പോള്‍ കൂതറപ്പടങ്ങളുമായി പിന്നേം ഉപദ്രവിക്കാന്‍ കേരളത്തില്‍ തന്നെ എത്തുമെന്ന് അദ്ദേഹം ഫാന്‍സിനു ഉറപ്പു കൊടുത്തു.
അക്കാദമി അവാര്‍ഡ്, വിശിഷ്ട അംഗത്വം, ടിപ്പര്‍ ലോറി എന്നിവ പ്രധാന പ്രശ്നങ്ങള്‍ ആയതു കൊണ്ട് പ്രതികരിക്കുന്നില്ലെന്ന് റിട്ടയേഡ് കവി അഭിപ്രായപ്പെട്ടു.
വി എസ് അയച്ച കത്തില്‍ പെട്രോളിനെ പറ്റി പരാമര്‍ശിചിരുന്നതായും അറിയുന്നുണ്ട്. നിലവിലെ സാഹചര്യം വി എസ് പക്ഷത്തിനു ഊര്‍ജ്ജം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഇത് സി പി എമ്മില്‍ ചര്‍ച്ചയാവും എന്ന് ഉറപ്പാണ്‌


 മ ഭൂമി .സ്വലേ

3 comments:

  1. ഒടുവില്‍ കിട്ടിയ വാര്‍ത്ത: പണം വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ശെല്‍‌വരാജിന്റെ ഭാര്യയെയും കൂട്ടാളികളെയും ഇടതുപക്ഷ, ബീജേപീ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചിരിക്കുന്നു.


    താന്‍‍ പണം കൊടുത്ത് വോട്ട് വാങ്ങാന്‍ വന്നതല്ലെന്നും ബാങ്കിലേക്ക് പോവുകയായിരുന്നു എന്ന് ശെല്‍‌വരാജിന്റെ ഭാര്യ മേരി വല്‍സലയുടെ വിശദീകരണം.

    ReplyDelete
  2. സൂപ്പര്‍.. വളരെ നന്നായിരിക്കുന്നു...
    നാട്ടില്‍ ഇപ്പോള്‍ തിളച്ചു തൂവിക്കൊണ്ടിരിക്കുന്ന പല സമകാലിക സംഭവങ്ങളും ഹാസ്യത്തിന്‍റെ അജിനോമോട്ടോ തൂവി കാച്ചിക്കുറുക്കിയെടുത്തിരിക്കുന്നു. ഇനിയും ഒരു പാട് എഴുതുക. ഭാവുകങ്ങള്‍ നേരുന്നു..

    ReplyDelete
  3. ഒബാമയെ രാഷ്ട്രപതിയാക്കാം. എന്തായാലും കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവിടെയാണല്ലോ. കലക്കി കേട്ടോ മിനേഷ്. കൌതുകവാര്‍ത്തകള്‍ എല്ലാം നേര് തന്നെ

    ReplyDelete