Wednesday, May 23, 2012

പെട്രോള്‍ ചിന്തകള്‍


പെട്രോളിയം വില വര്‍ധനയ്ക്ക് പിന്നില്‍ സി പി എമ്മിലെ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തെളിയുന്നു. പാര്‍ട്ടി തീപ്പന്തമാവും എന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന പെട്രോളിന്റെ ദൌര്‍ലഭ്യം വിപണിയില്‍ സൃഷിട്ക്കുമെന്ന ഭീതി വിതരണക്കാരില്‍ സൃഷ്ട്ടിചിട്ടുണ്ടെന്നു രഹസ്യന്വേഷണ വിഭാഗത്തിലെ ഉന്നത വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.. പെട്രോള്‍ വില വര്‍ധനയ്ക്ക് മുന്പായി പാര്‍ട്ടിയുടെ അവേയ്ലബില്‍ പോളിറ്റ് ബ്യുറോ യോഗം ചെര്ന്നതിലും ദുരൂഹത ഉണ്ടെന്നാണ് പാര്‍ട്ടി അണികള്‍ അഭിപ്രായപ്പെടുന്നത്. അതിനിടെ പെട്രോള്‍ വില വര്‍ധനയെ തുടര്‍ന്നു മാനാഞ്ചിറ മൈതാനിയില്‍ വി എസ് പക്ഷത്തെ പ്രമുഖരായ നാഗപട്ടണം മുരുഗന്‍ , തഞ്ചാവൂര്‍ മുനിചാമി എന്നിവര് രഹസ്യ യോഗം ചേര്‍ന്നു. രഹസ്യ യോഗം ആയതുകൊണ്ട് തന്നെ പ്രസ്ക്ലബില്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. തോപ്പിന്‍ പടം കിഴക്കേലെ കോരന്റെ ഉമ്മറത്ത് കരിക്കട്ട കൊണ്ട് വിജയമ്മ എന്ന് എഴുതിയത് വിജയന്‍ മാറണം എന്നതിന്റെ പ്രതീകാത്മക പ്രതിഷേധമാണ് എന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി അറിയുന്നു.


പെട്രോള്‍ വില നൂറില്‍ എത്തിക്കണം എന്ന് ഉ ചാണ്ടിയും ചെന്നിത്തലയും ഒരു പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. എഴുപത്തിഎട്ടു രൂപ, എഴുപത്തി ഏഴു രൂപ അന്പതു പൈസ തുടങ്ങിയ സംഖ്യകള്‍ എണ്ണാനും കണക്കു കൂട്ടാനും പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും അതോടൊപ്പം ചില്ലറ യുടെ ലഭ്യത കുറവ് ഉണ്ടാകും എന്നും അതൊഴിവാക്കാന്‍ വില ഒറ്റ ഗാന്ധിയായി നിശ്ച്ചയിക്കണമെന്നും സോണിയാജിയെ കണ്ടു നേരിട്ട് അവതരിപ്പിക്കുമെന്ന് ഇരുവരും അറിയിച്ചു.

പെട്രോള്‍ വാഹനമുള്ള സാധാരണക്കാര്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള വഴിയുണ്ടാക്കുമെന്നു ചീപ് വിഴുപ്പു അറിയിച്ചു. നെയ്യാറ്റിന്‍ കരക്ക്‌ ശേഷം പാചകവാതകം ,മണ്ണെണ്ണ തുടങ്ങിയവയുടെ പേരില്‍ വെവ്വേറെ ബോംബുകള്‍ പൊട്ടിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

അടുത്ത രാഷ്ട്രപതിയായി ഒബാമയെ പരിഗണിക്കുമെന്ന് സര്‍ദ്ദാര്‍ജി അറിയിച്ചു. ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവിടെ ആയതു കൊണ്ട് രണ്ടു രാജ്യങ്ങള്‍ക്കും ഒരു രാഷ്ട്രപതി ആണ് നല്ലത് എന്നും അത് വഴി ഇടയ്ക്കിടെ കാര്യങ്ങള്‍ വിളിച്ചു ചോദിക്കുന്നതിനു വേണ്ടി ചിലവാക്കുന്ന ഐ എസ് ഡി തുകയിനത്തില്‍ വന്‍ ലാഭം ഉണ്ടാക്കാം എന്ന് സര്‍ദ്ദാര്‍ വ്യക്തമാക്കി.

പെട്രോളിന്റെ രാസഘടനയെപറ്റി പഠിക്കാന്‍ രാഷ്ട്രപതി പ്രതിഭാ പാളീസ് സീല്‍ഷ്യസ് ദ്വീപിലെക്ക് കൊച്ചു മക്കളുമായി യാത്രയായതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചു.

പെട്രോള്‍ വില ഭീതിപെടുത്തുന്നുവെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ ഭീതി തോന്നുന്നുവെന്നും ബുര്‍ജ് ഖലീഫയിലെ ഫ്ലാറ്റ് അടിച്ചു തുടച്ചിടാന്‍ ആന്റണിയോട് പറഞ്ഞിട്ടുണ്ട് എന്നും താര രാജാവ് അറിയിച്ചു,. കാശിനു വലിവ് വരുമ്പോള്‍ കൂതറപ്പടങ്ങളുമായി പിന്നേം ഉപദ്രവിക്കാന്‍ കേരളത്തില്‍ തന്നെ എത്തുമെന്ന് അദ്ദേഹം ഫാന്‍സിനു ഉറപ്പു കൊടുത്തു.
അക്കാദമി അവാര്‍ഡ്, വിശിഷ്ട അംഗത്വം, ടിപ്പര്‍ ലോറി എന്നിവ പ്രധാന പ്രശ്നങ്ങള്‍ ആയതു കൊണ്ട് പ്രതികരിക്കുന്നില്ലെന്ന് റിട്ടയേഡ് കവി അഭിപ്രായപ്പെട്ടു.
വി എസ് അയച്ച കത്തില്‍ പെട്രോളിനെ പറ്റി പരാമര്‍ശിചിരുന്നതായും അറിയുന്നുണ്ട്. നിലവിലെ സാഹചര്യം വി എസ് പക്ഷത്തിനു ഊര്‍ജ്ജം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഇത് സി പി എമ്മില്‍ ചര്‍ച്ചയാവും എന്ന് ഉറപ്പാണ്‌


 മ ഭൂമി .സ്വലേ

Sunday, February 19, 2012

പിള്ള ചവിട്ടിയാല്‍ ...



ജനാധിപത്യം എന്നൊരു പദം ഉണ്ടത്രേ. നോമിനേഷന്‍ കൊടുക്കുകയും കരയോഗം വഴി ജയിച്ചു കേറുകയും ചെയ്യുക എന്നതായിരുന്നു സ്ഥിരം പരിപാടി. അതോണ്ട് ഈ കുന്തം എന്നാണെന്ന് കേട്ടിട്ടില്ല. പേരിനു പിറകില്‍ പിള്ളയുള്ളതോണ്ട് കരയോഗക്കാര്‍ കാര്യം നോക്കും. അല്ലെങ്കിലും നായരും പിള്ളയുമൊക്കെ പണ്ട് മുതലേ കാര്യം നോക്കാന്‍ മിടുക്കന്മാര്‍ ആണല്ലോ. മലകള്‍ക്കിടയില്‍ ആറു വന്നപ്പോള്‍ ഇടമലയാര്‍ എന്ന് ആരോ പറഞ്ഞു. ജനങ്ങള്‍ വെള്ളം കുടിക്കുന്ന കാര്യമല്ലേ എന്നോര്‍ത്ത് സര്‍ക്കാരിനു ലാഭമാണോ നഷ്ടമാണോ എന്നൊന്നും നോക്കിയല്ല. ജനം എങ്ങനെയെങ്കിലും വെള്ളം കുടിക്കണം എന്നല്ലേ പണ്ട് മുതലേ ഉള്ള ആഗ്രഹം. പക്ഷെ വേലിക്ക് അകത്തു നില്‍ക്കാത്ത അച്യുതന്‍ അത് കുത്തി പോക്കും എന്ന് കരുതിയില്ല. പൊക്കിയാലും ഇന്ത്യന്‍ നിയമ വ്യവസ്ഥ ആയോണ്ട് കൊച്ചുമകന്‍ ഷഷ്ടിപൂര്‍ത്തി ആവുമ്പോഴേ വിധി വരൂ എന്ന് കരുതി. പക്ഷെ കാലക്കേടിന് സുപ്രീം കോടതി പതിവ് തെറ്റിച്ചു ഒരു കൊല്ലം അകത്തു കിടക്കാന്‍ കല്‍പ്പിച്ചു .

പറഞ്ഞത് സുപ്രീം കോടതി ആയോണ്ട് ഒരു അന്തസ്സുണ്ട്. കീഴ്കോടതി ആയെങ്കില്‍ കാണാമായിരുന്നു. കീഴ്കോടതി നില്‍ക്കുന്ന സ്ഥലം  ജപ്തിചെയ്യാന്‍ വേണ്ട നടപടി എടുത്തേനെ. എന്നാലും സുപ്രീം കോടതി കാണിച്ചത് തെറ്റാണ്.തറവാടികളെ ശിക്ഷിക്കുന്നത് നാട്ടു നടപ്പിനു എതിരാണ്. പിള്ള മനസ്സില്‍ കള്ളമില്ല എന്ന് ഭാഷ ശാസ്ത്രജ്ഞനെ വിളിച്ചു തെളിയിക്കണമായിരുന്നു എന്ന് തോന്നിയതാണ്. ശുംഭന്‍ എന്നാല്‍ പ്രകാശം പരത്തുന്ന ആണ്‍കുട്ടി എന്നാണെന്നും ടി പദ്മനാഭന്‍ തന്‍റെ ചെറുകഥയുടെ പേര് തിരുത്തി ശുംഭി എന്നാക്കെണ്ടാതാണ് എന്നും കോടതിയില്‍ സ്ഥാപിക്കാന്‍ ഭാഷ ശാസ്ത്രജ്ഞനെകൊണ്ട് പറ്റുന്ന കാലം ആണ.എന്തായാലും നല്ല 'തറവാടി മീന്‍കറി' എന്ന് പരസ്യത്തില്‍ പറയുന്നതുപോലെ 'നല്ല തറവാടി ജയില്‍ പുള്ളി' എന്ന പേര് ഒരു ദിവസം കൊണ്ട് നേടിയെടുത്തു . സിംഗം സിംഗിളായാലും ഫുള്‍ സെറ്റ് അപ്പ്‌ വേണം.അതുകൊണ്ട്  തന്നെ ജയിലില്‍ എ സി മുതല്‍ ടി വി വരെ വേണം എന്ന് കല്‍പ്പിച്ചു . പക്ഷെ അപ്പോള്‍ ഭരിച്ചത് വേലിക്കകത്ത്കാരന്‍ ആയോണ്ട് പലതും നടന്നില്ല.,
അതിനിടക്ക് ജനം പതിവുപോലെ ബൂത്തില്‍ കയറിയപ്പോള്‍ അച്യുതന്‍ വേലിക്ക് പുറത്തായി. ചാണ്ടി മുള്ള് വേലിക്ക് മുകളിലും ആയി. തടവില്‍ കിടക്കുന്നവര്‍ക്ക് മത്സരം ഹറാം ആയോണ്ട് അടക്കാമരം ആവില്ല എന്ന് പണ്ട് കളിയാക്കിയ അടക്ക എടുത്തു സബ്സ്ടിട്ട്യുറ്റ് ആയി പത്തനാപുരത്ത് നട്ടു. അതങ്ങട് മുളക്കുകയും  കേറി മന്ത്രിയാവുകയും ചെയ്തു. ഇതിനിടക്ക്‌ മുറക്ക് പരോള് കിട്ടി പ്രജക്ഷേമം അന്വേഷിക്കുകയും തിരിച്ചു പോകുകയും ചെയ്തു. ജയില്‍ കിടക്കുന്ന തറവാടികള്‍ക്ക് മൊബൈല്‍ വേണം എന്നും ആശയ വിനിമയം നടത്തണം എന്നും അറിയാത്ത ചാനലുകാരന്‍ പയ്യന്‍ തോണ്ടി വിളിച്ചു പിന്നേം കിട്ടി ഒരു പണി. എന്നാലും ചാണ്ടിയുടെ ഉപകാരസ്മരണയില്‍ കരപ്പന്‍, കോച്ച് വാതം, അല്ഷിമെര്സ് , രക്തം ആവിയാകുന്ന രോഗം അങ്ങനെ തറവാട്ടില്‍ പിറന്ന പത്ത് രോഗങ്ങള്‍ കാണിച്ചപ്പോള്‍ തടവറ ആശുപത്രിയായി പിന്നെ മുല്ലപ്പെരിയാര്‍ അരിതമെട്ടിക് കണക്കുവെച്ചു ഒരു കൊല്ലം തടവ്‌  എന്നത് ആറുമാസമായി ...

കളി കൈവിട്ടു പോയി എന്ന് പറഞ്ഞതുപോലെ പുറത്തിറങ്ങിയപ്പോള്‍ ആണ് പത്തനാപുരത്ത് വെച്ച അടക്ക അടക്കാമരമായി എന്ന് മനസിലായത്. കുറെ ഗര്‍ജ്ജിച്ചു നോക്കി.വരച്ച വരയില്‍ നിര്‍ത്താന്‍ വര വരച്ചു നോക്കി. റാബ്രി ദേവി , പനീര്‍ സെല്‍വം എന്നിവരുടെ 'എങ്ങനെ രാമ പാദുകം തലയില്‍ വെച്ചു ഭരതനായി ഭരിക്കാം' എന്ന അമര്ചിത്ര കഥ അയച്ചു കൊടുത്തു നോക്കി. ചെക്കന്‍ വഴങ്ങുന്നില്ല. ആനയുള്ള കുടുംബത്തിലെ മാടംബികള്‍ക്കും ഇടയ്ക്കു മദപ്പാട് വരും. അത് മാതംഗലീലയില്‍ പറഞ്ഞിട്ടുണ്ട്. അതോണ്ട് പാര്‍ട്ടി മീറ്റിംഗ് വെച്ചു. പാര്‍ട്ടി മീറ്റിംഗ് എന്ന് പറഞ്ഞാല്‍ ഇവന്റ് മാനെജ്മെന്റ് ഒന്നും വേണ്ട . അളിയനേം കൊച്ചപ്പനേം കരയോഗം പ്രസിഡന്റിനേം വിളിച്ചാല്‍ മതി. ലീഗ് ഹൌസില്‍ ബിര്യാണി ചെമ്പിന് ചുറ്റും വട്ടം കൂടി ഇരുന്നു "തീരുമാനമെടുക്കാന്‍ തങ്ങളെ ചുമതലപ്പെടുത്തുന്നു" എന്ന ഒറ്റവരി പ്രമേയം പസാക്കുന്നതുപോലെ ലളിതം ആണ് ഇവിടേം അവസ്ഥ. നായന്മാര്‍ എല്ലാം കൂടി ചേര്‍ന്നു "പിള്ള ചവിട്ടിയാല്‍ പിള്ളയുടെ പിള്ളക്ക് കേടില്ല" എന്ന പ്രമേയം പാസാക്കും.  ആരെങ്കിലും എതിര്‍ത്താല്‍ 'തേങ്ങ പോതിക്കുന്ന പാര' എന്ന ചെറുകഥ ഉറക്കെ വായിക്കും .
ഇത്തവണ യോഗം വിളിച്ചപ്പോള്‍ മന്ത്രി വഴി പിഴക്കുന്നു എന്ന് പറഞ്ഞു രണ്ട് നായന്മാര്‍ ഒച്ച വെച്ചു. മന്ത്രി ഇറങ്ങിപ്പോയി. പിള്ള കോപിച്ചു പാര്‍ട്ടി പിളരും എന്ന് പത്രങ്ങള്‍ എഴുതിതിമര്‍ത്തു . പിളരാന്‍ പാര്‍ട്ടി എവിടെ എന്ന് ആരും ചിന്തിച്ചില്ല. ചാണ്ടിയുടെ കാര്യം കഷ്ടമായി . അധികാരം കിട്ടിയ അന്ന് മുതല്‍ എഴുപതെണ്ണത്തിനേം ആട്ടിതൊളിച്ചു വേണം സഭയില്‍ എത്താന്‍. അതില്‍ ഒരുത്തന് അതിസാരം വന്നു കക്കൂസില്‍ പോയാല്‍ ‍ സഭ നിര്‍ത്തി വെക്കണം പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാല്‍ തീര്‍ന്നില്ലേ ..അതിനിടക്കാണീ തന്തയും മോനും കളിക്കുന്നത്.പ്രഷറിന്റെ ഗുളിക രണ്ടെണ്ണം വീതം കൂട്ടി . അല്ലാതെ എന്ത് ചെയ്യും?

സംഗതി ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നതാണ് രസം. പണ്ട് പെരുന്തച്ചന്‍ ‍ ഒരു പാവയെ ഉണ്ടാക്കി. പാലം കടക്കുന്നവരുടെ മുഖത്ത് തുപ്പുന്ന പാവ. അങ്ങേരുടെ മകന്‍ അതിന്‍റെ ചെകിട്ടത്ത് അടിക്കുന്ന വേറെ ഒരു പാവയെ ഉണ്ടാക്കി. പുരാണം അങ്ങനെ ആണെങ്കിലും അത് ആശാരിമാരുടെ കഥയല്ലേ .നല്ല നായര്‍ മടംബിയുറെ കഥയാണെങ്കില്‍ ചെകിട്ടത്തു അടിക്കുന്നതും നായകന്‍ തന്നെ ആവണം .അതോണ്ട് മകന്‍ ഉണ്ടാക്കിയ പാവയുടെ ചെകിട്ടത്ത് അടിക്കുന്ന റോളും അച്ഛന്‍ നല്‍കുന്ന വിധത്തില്‍ പാര്‍ട്ടി സ്ക്രിപ്റ്റില്‍ മാറ്റം വരുത്തി. മദപ്പാട് തറവാടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണല്ലോ...
ഇനി ഒരു കാര്യമേ അറിയാനുള്ളൂ . വീതുളി തച്ചന്‍ തന്നെ പ്രയോഗിക്കുമോ അതോ തച്ചന്റെ കളരിയില്‍ തന്നെ പഠിച്ച മകന്‍ തിരിച്ചു പ്രയോഗിക്കുമോ എന്ന് ?

Saturday, February 18, 2012

കവാത്ത് മറക്കുന്നവര്


ഇന്ത്യ ആഗോള ശക്തിയാവാന്‍ കാലു നീട്ടി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പാവം ഇറ്റാലിയന്‍ പൌരന്മാരുടെ അവകാശങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടണം.ഇറ്റലി നമ്മുടെ രാജ്യത്തിനു നല്‍കിയ വലിയ സംഭാവനകള്‍ ഈ അവസരത്തില്‍ സ്മരിക്കേണ്ടതാണ്. മഹത്തായ ഈ രാജ്യം ഭരിക്കുക എന്ന ചുമതല ശിരസ്സ വഹിക്കാന്‍ നമുക്കൊരു മാഡത്തെയും അതിനു ശേഷം ഭരിക്കാന്‍ ഒരു സ്വദേശി മകനെയും സംഭാവന ചെയ്യുക എന്ന വലിയൊരു കടമക്കു നാം ഇറ്റലിയോട് കടപ്പെട്ടിരിക്കുന്നു. കൊട്ടരോച്ചി മുതല്‍ കാസനോവ വരെയുള്ള പേരുകളെ ഇന്ത്യക്കാര്‍ക്ക് വിശിഷ്യ മലബാരീസിനു പരിചയപ്പെടുത്തിയത് ഈ മഹാരാജ്യമാണ്.
‌ രണ്ടു പാണ്ടികള്‍ തോക്കിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ പാവം കപ്പിത്താന്‍ എന്ത് പിഴച്ചു? അല്ലെങ്കിലെ ഇറ്റലി കടക്കെണിയില്‍ ആണ്. ഇങ്ങനെ ഉള്ള സമയത്ത് ഇന്ത്യ വേണം അവരെ സംരക്ഷിക്കാന്‍. രണ്ടു തമിഴന്മാര്‍ വെടി നെഞ്ചില്‍ ഏറ്റു വാങ്ങിയ സംഭവം ഇന്ത്യയുടെ ഐക്യ രക്ഷ്ട്രരക്ഷസമിതി അംഗത്വത്തെ വരെ ...ബാധിച്ചേക്കാം. അത് കൊണ്ട് പരസ്യമായി സര്‍ദ്ടാര്‍ജിയോ ആന്റപ്പനോ മാപ്പ് പറഞ്ഞോട്ടെ.. എന്തായാലും ജയിലില്‍ ഇടാന്‍ പറ്റില്ല. കസബിനു ബിരിയാണി കൊടുത്തു മുടിഞ്ഞിരിക്കുകയാ. ഇവര്‍ക്ക് പാസ്ട്ട, പിസ ഒക്കെ കൊടുക്കാന്‍ ഇസ്സി കാശാവും. കസബിനെ പോലെ കറുത്ത തൊലി അല്ല. നല്ല വെളുത്ത സായിപ്പിന്റെ തൊലി ആണ്. ഭോപ്പാല്‍ വാതക കേസിലെ സായിപ്പിന് രക്ഷപ്പെടാന്‍ സഹായം ഒരുക്കിയ സംഭവം ഇത്തരുണത്തില്‍ മാതൃക ആക്കാവുന്നതാണ്

കടല്ക്കൊള്ളക്കാരെ നേരിടാന്‍ പ്രാപ്തരാനെന്നു തെളിയിച്ച സായിപ്പിന് അടുത്ത ആഗസ്റ്റ്‌ പതിനഞ്ചിന് ഒരു പരമ വീര ചക്രവും പറ്റുമെങ്കില്‍ ഖേല്‍ രത്ന അവാര്‍ഡും കൊടുക്കണം..വേണേല്‍ ജസ്പാല്‍ റാണക്കും രാജ്യ വര്‍ദ്ധന്‍ രാത്തോടിനും ഇവരുംറെ കീഴില്‍ പരിശീലനാവും കൊടുക്കണം. ഉന്നത്ത്തില്‍ വെടി വെക്കേണ്ടത് എങ്ങനെ എന്ന വിഷയത്തില്‍ കോഴിക്കോട് രാധാകൃഷ്ണ പിള്ളയുമായി ചേര്‍ന്ന് കേരള പോലീസിനു ഒരു ക്ലാസും എടുത്തു കൊടുപ്പിക്കാം. സായിപ്പാണ്‌ മോനെ സായിപ്പ് നട്ടെല്ല് വളഞ്ഞു തന്നെ നില്‍ക്കണം 

Tuesday, August 9, 2011

ചില പ്രതിസന്ധി ചിന്തകള്‍


'ഇങ്ങള് ആരാ ?'
'ന്റെ പുന്നാര ചങ്ങായി, ഞാന്‍ ഒരാക് ബബാമ, '
'ദെന്താപ്പോ ഈ ത്രിസന്ധ്യ നേരത്ത് ?'
'അന്റെ കൈയില്‍ കായി ഉണ്ടുന്നു ഞാന്‍ അറിഞ്ഞു '
'ന്റെ കൈയില് അതിനു മത്രോന്നുല്ല്യ. കൂടി വന്നാല്‍ ഒരു മുപ്പതിയ്യയിരം ഉറുപ്പിക'
'ന്റെ പണക്കാര. അപ്പൊ ഇജ്ജു വല്ല്യ മൊതലാളി ആണല്ലേ. ന്റെ ക്രെഡിറ്റ് റേറ്റിംഗ് കുറഞ്ഞ കാര്യം അണക്ക് അറിയാലോ. സ്ഥിരം പലിശക്ക് കാശു തരുന്ന പാണ്ടിയും പൊരുഞ്ചുവുമോന്നും പത്തു പൈസ തരുന്നില്ല. '
'അപ്പൊ അദാണ് കാര്യം .. എന്ത് നംബീട്ട ഞാന്‍ നിനക്ക് കാശു തരിക ?'
'ഇജ്ജു കാശു തന്നിലെങ്കില്‍ ഞാനും ലടുക്കുട്ടനെ പോലെ ബസ്സിറക്കി ചാവാന്‍ പോകുന്നു എന്ന് കളയും . അപ്പൊ നിങ്ങള്‍ കാശു തരും ..'
'അയ്യട ! പട്ടിണി കിടക്കുന്നതിന്റെ സുഖം നീയും ഒന്നറിയു കോയ. ഇനി വേണേല് ഒരു കാര്യം പറയാം .
നിനക്ക് തോട്ടം കിളക്കാന്‍ അറിയുമോ ?'
'ഇല്ല . വേണേല്‍ തോട്ടം ബോംബിട്ടു തകര്‍ക്കാം '
'നിനക്ക് വേലി കെട്ടാന്‍ അറിയുമോ? '
'ഇല്ല വേലി പൊളിച്ചു അയലത്തെ വളപ്പില്‍ കയറാന്‍ അറിയാം.'
'നിനക്ക് വീട് വൃത്തിയാക്കി തൊഴുത്തിലെ ചാണകം വാരാന്‍അറിയുമോ ?'
'ഏയ്എന്റെ വീട്ടിലെ ചാണകം മുഴുവന്‍ ഞാന്‍ അടുത്ത നിന്റെ നാട്ടുകാരെ കൊണ്ട് വാരി അടുത്ത പറമ്പില്‍ തട്ടാരാണ് പതിവ് '
'നിനക്ക് നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയുമോ? '
'ഇല്ല ഞാന്‍ മറ്റുള്ളവരുടെ ഫുഡ് തട്ടി പറച്ചു കഴിക്കരാന് പതിവ് '
അപ്പോള്‍ നിനക്ക് പിന്നെ എന്തറിയാം?
'നിന്റെ ഭാര്യേടെ‌ ആഭരണങ്ങള്‍ പിടിച്ചു പറിക്കാന്‍ അറിയാം. അയല്‍ക്കാരെ തമ്മിലടിപ്പിച്ചു ലാഭം ഉണ്ടാക്കാന്‍ അറിയാം. കഞ്ചാവ് വിറ്റു കാശുണ്ടാക്കാന്‍ അറിയാം. കൊള്ള പലിശയും പിടിച്ചു പറിയും ഒക്കെ പറ്റും നേരെ ചൊവ്വേ അധ്വാനിച്ചു പണി എടുക്കാന്‍ പറയരുത് .പ്ലീസ്!!! '

'അപ്പോളെ ബാബാമേ നീ നമുക്ക് പറ്റിയ കേസല്ല വണ്ടി വിട് നീ വേണേല്‍ കുന്നംകുളത്ത് പോയി ഡോളര്‍ അടിക്കുന്ന രണ്ടു മിഷ്യന്‍ വാങ്ങിക്കോ എന്നിട്ട് തല്ക്കാലം പ്രതിസന്ധി തീര്‍ക്കു . '

Saturday, June 18, 2011

'സഹന' സമര വീഥിയില്‍...

പത്ത് ഫ്ലക്സ്  അടിക്കണം. അതിനു ഒരു പതിനായിരം. ആള്‍ ഒന്നുക്ക് അഞ്ഞൂറ് രൂപയും പൈന്റും ബിരിയാണിയും, അങ്ങനെ ഒരു അമ്പതു പേര്‍ . അപ്പോള്‍ ഒരു മുപ്പതിനായിരം. കോഴിക്കോട്, തിരുവനന്തപുരം  തുടങ്ങിയ സ്ഥലങ്ങളിലെ മുന്തിയ പ്രസ്‌ ക്ലബുകളില്‍ പത്രസമ്മേളനം നടത്തണം. അതിനു വേണ്ടി രണ്ടായിരം രൂപ വീതം (മൊത്തം നാലായിരം) . റിയാലിറ്റി ഷോയില്‍ ഇടുന്ന തരം വേഷം  .ഇടത്തരം  കോസ്ട്ട്യുമിനു  തന്നെ രണ്ടായിരമെങ്കിലും വേണം.  പിന്നെ കുറച്ചു നോട്ടീസ്, ലഞ്ച്, ഡിന്നര്‍, വണ്ടി, മൈക്ക് സെറ്റ്, പെട്രോള്‍, എസി, പത്രക്കാര്‍ക്കുള്ള  ഞം ഞം ..... എല്ലാം കൂടി മറ്റൊരു ഇരുപത്തിഅയ്യായിരം.. മൊത്തം ഏകദേശം ഒരു ഒന്നൊന്നര ലക്ഷം ഉണ്ടാക്കിയിട്ട് വേണം മാനാഞ്ചിറ മൈതാനിയില്‍ അഴിമതിക്കെതിരെ സമരം തുടങ്ങാന്‍.
 
നാട്ടിലെ ജീവിതചിലവ് കുത്തനെ ഉയരുകയും കേരളത്തില്‍ തേങ്ങയെക്കള്‍ കൂടുതല്‍ എന്ജിനിയര്‍മാര്‍  ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയില്‍ ഇനി റിട്ടയേഡ് ഗള്‍ഫുകാരനായി തിരികെ  ചെന്നാല്‍ വേറെ ഒരു പണി കിട്ടില്ല എന്ന് ഏതാണ്ട്  ഉറപ്പാണ് . അതുകൊണ്ട് ഇത്തരം സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു ഒരു ലോണ്‍ എടുക്കുന്നതിനെകുറിച്ച് കാര്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു നോം . ഇന്ത്യയിലെ  അഴിമതി തുടച്ചുമാറ്റിയാല്‍ പിന്നെ പാകിസ്ഥാന്‍ ബംഗ്ലാദേശ്, ബറുണ്ടി, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ സമരം വ്യാപിപ്പിക്കാം. വിവര സാങ്കേതിക വിദ്യ പനപോലെ വളര്‍ന്നത്‌ കൊണ്ട് ഇപ്പോള്‍ സമരം നടത്താന്‍ പഴയപോലെ മൈദ മാവ് ചേര്‍ത്ത് പോസ്റര്‍ ഒട്ടിക്കുക, രാത്രി ഉറക്കം ഒഴിച്ച് ചുമരില്‍ കുമ്മായം കൊണ്ട് എഴുതുക, മൈക്കില്‍ അങ്ങാടി മൊത്തം വിറപ്പിച്ചു കൊണ്ട് അന്നൌന്‍സ്മെന്‍റ് നടത്തുക    തുടങ്ങിയ ഔട്ട്‌ ഡേറ്റഡ  പരിപാടികള്‍ ഒന്നും വേണ്ട.  ചുമ്മാ ഒരു ഫേസ്ബുക്ക് പേജ് തുറന്നു ഇന്ന് നിരാഹാരം, നാളെ വഴിതടയല്‍ അങ്ങനെ ആഹ്വാനം ചെയ്‌താല്‍ മതി .  
  
താഴെ പറയുന്ന കാര്യങ്ങളില്‍ ചിലത് മുദ്രാവാക്യങ്ങള്‍ ആയി ഉന്നയിച്ചാല്‍ സമരം അല്പം സീരിയസ് ആണെന്ന് മാലോകര്‍ ധരിച്ചോളും.മാത്രവുമല്ല വലിയ ജനപിന്തുണയും കിട്ടും.
  • ഒരു രൂപ മുതല്‍ ആയിരം രൂപ വരെ ഉള്ള നോട്ടുകള്‍ നിരോധിക്കണം എന്നിട്ട് ബാര്‍ട്ടര്‍ സമ്പ്രദായം വഴി ആട്, കോഴി എന്നിവ പണത്തിനു തുല്യമായി പ്രഖ്യാപിക്കണം.
  • കീടനാശിനി, വളം, വിത്ത് എന്നിവ നിരോധിച്ചു  വയലുകളില്‍ നാനോ കാര്‍ കൃഷി ചെയ്യണം.നാനോ നന്നായി വിളഞ്ഞാല്‍ പിന്നെ ബി എം ടബ്യു തുടങ്ങിയ സാധാരണകാരന്റെ വാഹങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാം.
  • ഗ്രാമീണ ബാങ്കുകള്‍, കനറ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ വന്‍ തോതില്‍ പണം കുന്നു കൂട്ടിയ ഞാന്‍ ഒഴികെ  ഉള്ള ആളുകളുടെ  സ്വത്തു പിടിച്ചെടുത്ത് ചവറുകൂട്ടി കത്തിച്ചു കളയണം.
  • വിദേശ ബാങ്കുകളിലെ ബ്ലാക്ക് നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ സഞ്ചിക പോലെ ബ്ലാക്കൈക നിക്ഷേപം നടപ്പിലാക്കണം. മാത്രമല്ല നിക്ഷേപക സൌകര്യാര്‍ത്ഥം സ്വിസ്റ്സാര്‍ലങ്ടിലേക്ക് എയര്‍ ഇന്ത്യ കുറഞ്ഞ ചിലവില്‍ വിമാന സൌകര്യം ഏര്‍പ്പെടുത്തണം.
  • ഉടായിപ്പ് സന്യാസം പ്രോത്സാഹിപ്പിക്കാന്‍ അക്കാദമി, ഐ പി എല്‍ മാതൃകയില്‍ ഇന്ത്യന്‍ സന്ന്യാസി ലീഗ് എന്നിവ കൊണ്ട് വരണം.
  • സല്‍വാര്‍ കമ്മിസ് ഭാവിയില്‍ സന്യാസത്തിന്റെ ദേശീയ ചിഹ്നം ആയി മാറ്റാന്‍ രാഷ്‌ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം.
  • നൂറു രൂപ മുതല്‍ അയ്യായിരം രൂപ വരെ കൈക്കൂലി വാങ്ങുന്നവരെ ഗില്ലറ്റിനില്‍ ഇരുത്തുകയും അതില്‍ മുകളില്‍ വാങ്ങുന്നവര്‍ക്ക് നികുതി ഇളവു നല്‍കുകയും വേണം.
  • എഴുപത്തി അഞ്ചു വയസ്സ് തികഞ്ഞു അഴിമതി കേസില്‍ പെട്ടു കോടതികള്‍ അബദ്ധത്തില്‍ ശിക്ഷിക്കുന്നവരെ   ജയില്‍, തടവ്‌ തുടങ്ങിയ ശിക്ഷകളില്‍ നിന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും ഒഴിവാക്കി  പദ്മശ്രീ പദവി നല്‍കി ആദരിക്കേണ്ടതും അവരുടെ ജീവിത കഥ ഒന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്പ്പെടുത്താവുന്നതും  ആണ്  .
  • ഒരു കോടിക്ക്  മുകളിലുള്ള എല്ലാ അഴിമതി  കേസുകള്‍ക്കും കോടതി ചെലവ് ഒഴിവാക്കണം.
നോട്ടീസില്‍ അടിക്കാന്‍ മുദ്രാവാക്യങ്ങള്‍ തികയാതെ വന്നാല്‍ അടിക്കുന്ന ദിവസത്തെ ഇന്ത്യവിഷന്‍ ഹെഡ് ലൈന്‍സ് കോപി ചെയ്യുകയോ  മുല്ലപെരിയാര്‍,  ചന്ദ്രയാന്‍,സാമ്രാജ്യത്വം, അധിനിവേശം  തുടങ്ങിയ പദങ്ങള്‍ ഇടവിട്ടു പത്തു വരികള്‍ കൂടി ചേര്‍ക്കുകയോ ആവാം.



ഈ മുദ്രാവാക്യങ്ങളില്‍ ഉറച്ചു നിന്നു തന്നെ ഒത്തുതീര്‍പ്പ് വരെയും സമരം ചെയ്യുക എന്നതായിരിക്കണം ലക്‌ഷ്യം. സമരം നടക്കുമ്പോള്‍ കമ്പ്യുട്ടര്‍  അറിയാവുന്ന ഏതെങ്കിലും കോളേജ് പിള്ളേരെ പിടിച്ചു നിര്‍ത്തി ട്വിട്ടര്‍, ഫേസ്ബുക്ക്, ഗൂഗിളില്‍ ബസ്സ്‌ എന്നിവ വഴി നെഞ്ചത്തടിച്ചു  നിലവിളിക്കേണ്ടതാണ്. സമര മൈതാനി മുഴുവന്‍ എയര്‍ കണ്ടീഷന്‍ ചെയ്യേണ്ടത് 'സഹന' സമരത്തിന്റെ പ്രധാന പരിപാടികളില്‍ ഒന്നാണ്.
 
സമരം തുടങ്ങുന്നതിനു മുന്‍പുതന്നെ  ഒത്തുതീര്‍പ് കരാര്‍ എഴുതി നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം സമരം അനിശ്ചിത കാലത്തേക്ക് നീട്ടിവെക്കാം . ഒത്തു തീര്‍പ്പ്  വ്യവസ്ഥകള്‍ മുന്നോട്ടു വെക്കാന്‍ ക്യാബിനറ്റ് റാങ്കില്‍ പെട്ട രണ്ട് മന്ത്രിമാരെങ്കിലും  സമര പന്തലിനു പിറകില്‍ എത്തി  നമ്മുടെ അരുമ ശിഷ്യന്മാരുമായി ചര്‍ച്ച നടത്തേണ്ടതാണ്.
 
 

സമരം അവസാനിക്കുന്നതിനോടനുബന്ധിച്ചു ഒത്തുതീപ്പു കമ്മറ്റി രൂപവല്‍ക്കരിക്കുകയും കായംകുളം കൊച്ചുണ്ണി, ഇത്തിക്കരപ്പക്കി  തുടങ്ങിയ ആളുകളുടെ ഇപ്പോഴത്തെ തലമുറക്കാരെ കമ്മറ്റിയിലെ ഭാരവാഹികള്‍ ആക്കി പത്രസമ്മേളനം നടത്തണം.  സ്വതന്ത്രസമരപെന്‍ഷന്‍ വാങ്ങുന്ന ഏതെങ്കിലും ഒരു തല നരച്ച ആള്‍ വേണം സമരം അവസാനിപ്പിച്ചു നാരങ്ങാ നീരു തരാന്‍. പിന്നെ ഗ്രുപ്പ് ഫോട്ടോക്ക് രണ്ട് മന്ത്രിമാര്‍, ഒരു കവി, മൂന്ന് ക്രിമിനല്‍ വക്കീലന്മാര്‍, ഒരു ബോളിവുഡ് നടന്‍ എന്നിവരെ നേരത്തെ ബുക്ക് ചെയ്യണം. പരിപാടി കഴിഞ്ഞാല്‍ ഐഡിയ സ്റ്റാര്‍ സിന്ഗര്‍ എന്ന പരിപാടിയില്‍ കര്‍ട്ടന്‍ വലിച്ച ഏതെങ്കിലും നാലു പേരെ വച്ച് ഒരു ഗാനമേള, പുനം പാണ്ടേ   മുന്നോട്ടു വെച്ച സംസ്കാരിക പരിപാടി എന്നിവയും ആകാവുന്നതാണ് .  
  
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ലോകത്തിലെ  അഴിമതി മൊത്തം തുടച്ചു നീക്കിയിട്ടു തന്നെ കാര്യം!
  
സമര്‍പ്പണം: എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് തന്‍റെ ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തന്ന  മഹാത്മാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍,  സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ സത്യാഗ്രഹം എന്ന സമരമുറ കൊണ്ട് മുട്ടുകുത്തിച്ച , തോക്കിനും ലാത്തിക്കും മുന്നില്‍  ത്യാഗത്തിന്റെ, സ്നേഹത്തിന്റെ, ആത്മാര്‍ഥതയുടെ, സഹനത്തിന്റെ സമരമാര്‍ഗ്ഗം കാണിച്ചു തന്ന  നന്മയുടെ ആള്‍ രൂപത്തിന്റെ സ്മരണകള്‍ക്ക്   മുന്നില്‍ ആദരവോടെ...
കലികാലത്തിന്റെ അഭിനവ പ്രഹസനങ്ങള്‍ക്ക്  മുന്നില്‍ അവജ്ഞയോടെ...